കരിമാനി ഉണ്ണീശോ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി
കരിമാനി: ഉണ്ണീശോ ദേവാലയത്തിൽ ഉണ്ണിമിശിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് തുടക്കമായി.തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ : ജോർജ് നെല്ലിവേലിൽ പതാക ഉയർത്തി തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ : ലിബിൻ കളപ്പുരക്കൽ നേതൃത്വം നൽകി. ശനിയാഴ്ച നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ : ജോതിസ് പുതുക്കാട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് കരിമാനി കുരിശുപള്ളിയിലേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും നടക്കും തുടർന്ന് ആകാശ വിസ്മയവും നടക്കും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ : ജോയ്സ് പീടികയിൽ മുഖ്യകാർമ്മിതത്വം വഹിക്കും തുടർന്ന് പ്രതിക്ഷണം സ്നേഹവിരുന്ന് നടക്കും





Leave a Reply