May 20, 2026

മടക്കിമല ബാങ്കില്‍ എന്‍ഡോവ്‌മെന്റ് വിതരണം നടത്തി

0
IMG_20260103_162135
By ന്യൂസ് വയനാട് ബ്യൂറോ

 

മടക്കിമല: സര്‍വീസ് സഹകരണ ബാങ്ക് എ ക്ലാസ് അംഗങ്ങളുടെ മക്കളില്‍ 2024-25ല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഏര്‍പ്പെടുത്തിയ എം.എ. ധര്‍മരാജയ്യര്‍ സ്മാരക എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് അഡ്വ.എം.ഡി. വെങ്കിട്ടസുബ്രഹ്മണ്യന്‍ വിതരണം നിര്‍വഹിച്ചു. എന്‍ഡോവ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ പി.എല്‍. ജോസ് അധ്യക്ഷത വഹിച്ചു. മികച്ച മത്സ്യക്കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട എല്‍ദോ ഒലിക്കുഴിയെ ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സജീവന്‍ മടക്കിമല, ഭരണസമിതി അംഗങ്ങളായ മുഹമ്മദ് വടകര, മാണി ഫ്രാന്‍സിസ്, എം.എം. സിദ്ദീഖ്, ശശി പന്നിക്കുഴി, വേണുഗോപാല്‍ കാര്യമ്പാടി, ത്രേസ്യാമ്മ കുഞ്ഞാനായില്‍, കെ. ആയിഷ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *