തരുവണ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ്. ക്യാമ്പ് സമാപിച്ചു.
തരുവണ:ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് ക്യാമ്പ് പുലിക്കാട് ജി. എൽ. പി. സ്കൂളിൽ സമാപിച്ചു. സമാപന സമ്മേളനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഖമർ ലൈല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സൗദ കൊടുവേരി അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി. പി മൊയ്തീൻ ഹാജി മുഖ്യാഥിതിയായ് സംസാരിച്ചു. പരിപാടിയിൽ പുലിക്കാടിൻ്റ പ്രാദേശിക ചരിത്ര റിപ്പോർട്ട് പ്രകാശനം ചെയ്തു. അബ്ദുള്ള കുന്നത്ത്, ഇസ്മായിൽ ഐക്കാരൻ, പുലിക്കാട് എച്. എം ജെസ്സി വി വി, തരുവണ എച്, എസ്, എസ് പ്രിൻസിപ്പാൾ ജെസ്സി എം. ജെ, തുടങ്ങിയവർ സംസാരിച്ചു.





Leave a Reply