April 30, 2026

അരിവയലിൽ കടുവയിറങ്ങി: വളർത്തു നായയെ കൊന്നു 

0
IMG_20260104_094852
By ന്യൂസ് വയനാട് ബ്യൂറോ

 

 

അരിവയൽ: മംഗലാംകുന്ന് പ്രദേശത്ത് കടുവയുടെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കുന്നു. അരിവയൽ – മംഗലാംകുന്ന് റോഡിൽ ഇന്നലെ വൈകുന്നേരം 6.30-ഓടെയാണ് പ്രദേശവാസിയായ ആലപ്പൊയ്കയിൽ തോമസ് കടുവയെ നേരിട്ട് കണ്ടത്. റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അയൽവാസിയായ പെൺകുട്ടിയെ കടുവ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചതായും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ സമീപത്തെ കുന്നിൽ നിന്നും വളർത്തുനായയെ കടുവ പിടികൂടി ഭക്ഷിച്ചിരുന്നു.

കഴിഞ്ഞ വർഷവും ഇതേ പ്രദേശത്ത് കടുവ ഇറങ്ങിയിരുന്നതായും വന്യമൃഗശല്യം ഇവിടെ പതിവാകുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പ്രദേശത്ത് ഉടൻ തന്നെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും, കൂട് വെച്ച് കടുവയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റാൻ വനംവകുപ്പ് തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *