47 സ്റ്റേഡിയങ്ങളെ തിരിച്ചറിഞ്ഞ് എലൈന ലോകറെക്കോർഡിലേക്ക്.
മാനന്തവാടി: ലോകത്തിലെ പ്രധാന ഫുട്ബോൾ സ്റ്റേഡിയങ്ങളെ ഒരു മിനിറ്റിനുള്ളിൽ തിരിച്ചറിഞ്ഞ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി വയനാട് സ്വദേശിനി എലൈന തെരേസ. തവിഞ്ഞാൽ വരയാൽ കരിമ്പടക്കുഴിയിൽ സോണി ജോസഫിന്റെയും ബോണി സെബാസ്റ്റ്യന്റെയും മകളാണ് എലൈന. കൊല്ലം കടക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന പ്രകടനത്തിൽ ഒരു മിനിറ്റിനുള്ളിൽ 47 ഫുട്ബോൾ ക്ലബ്ബുകളുടെ ഹോം സ്റ്റേഡിയങ്ങളാണ് എലൈന കൃത്യമായി തിരിച്ചറിഞ്ഞത്.
2024-ൽ 33 സ്റ്റേഡിയങ്ങൾ തിരിച്ചറിഞ്ഞ് നൈജീരിയൻ പൗരനായ അനസ് മെക്കസ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്. ഒൻപത് മാസത്തെ കഠിനമായ ശാസ്ത്രീയ പരിശീലനത്തിനൊടുവിലാണ് എലൈന ഈ അഭിമാന നേട്ടം കൈവരിച്ചത്. നേരത്തെ തന്നെ ഏഷ്യൻ തലത്തിലും ദേശീയ തലത്തിലും മെമ്മറി മത്സരങ്ങളിൽ നിരവധി പുരസ്കാരങ്ങൾ എലൈന നേടിയിട്ടുണ്ട്. നൈജീരിയയിലെ റിവർ ബാങ്ക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ എലൈനയുടെ സഹോദരൻ എയ്ഡൻ ജോസഫ് ആണ്. സമർപ്പിച്ച തെളിവുകൾ വിശദമായി പരിശോധിച്ച ശേഷം ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ ഔദ്യോഗികമായി ഈ നേട്ടം പ്രഖ്യാപിക്കുകയായിരുന്നു.





Leave a Reply