ജീവിതശൈലി രോഗ ബോധവൽക്കരണ ക്യാമ്പയിൻ നടത്തി.
പുൽപ്പള്ളി:വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പുൽപ്പള്ളി, മുള്ളൻ കൊല്ലി പഞ്ചായത്തുകളിലെ മുഴുവൻ ഓട്ടോറിക്ഷ ഡ്രൈവർമാരെയും പങ്കെടുപ്പിച്ചു കൊണ്ട് മേഖലയിലെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പി.ഡി സി ലാബിന്റെ സഹകരണത്തോടെ എട്ട് ദിവസമായി നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ നടത്തി.
ക്യാമ്പയിന്റെ ഭാഗമായുള്ള സൗജന്യ ബേസിക് ഹെൽത്ത് പാക്കേജ് പദ്ധതിയുടെ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു സി മണ്ഡലം പ്രസിഡന്റ് മണി പാമ്പനാൽ, ബിഎംഎസ് മേഖല പ്രസിഡന്റ് ശശികുമാർ, ലിയോ ടോം ജോസ് ,ബാബു പ്രണവം, ജയ്സൺ , ഷിജി, അമ്യത, ഏഞ്ചല, സരിത എ പ്രസംഗിച്ചു.





Leave a Reply