April 30, 2026

മാഹി മദ്യവും കഞ്ചാവുമായി വയോധികൻ പിടിയിൽ

0
IMG_20260106_090759
By ന്യൂസ് വയനാട് ബ്യൂറോ

 

 

അമ്പലവയൽ:രഹസ്യവിവരത്തെത്തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വിദേശമദ്യവും കഞ്ചാവുമായി വയോധികൻ പിടിയിലായി. അമ്പലവയൽ കളത്തുവയൽ സ്വദേശി പുത്തൻപുരയിൽ രാമചന്ദ്രനെ (73) ആണ് വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലെ വരാന്തയിൽ നിന്ന് ഏഴ് ലിറ്റർ പുതുച്ചേരി മദ്യവും 304 ഗ്രാം ഉണങ്ങിയ കഞ്ചാവും സംഘം കണ്ടെടുത്തു. വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ നിജുമോൻ എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രമേഷ് എ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ പ്രിവെൻറ്റീവ് ഓഫീസർ സാബു സി.ഡി, സിവിൽ എക്‌സൈസ് ഓഫീസർമാരായ മിഥുൻ കെ, സുരേഷ് കെ, ഷിനോജ് എം.ജെ, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിത എം, സുദിവ്യഭായി ടി.പി, ഡ്രൈവർ സന്തോഷ്‌ ടി.പി എന്നിവരും പങ്കെടുത്തു. പ്രതിയെയും തൊണ്ടിമുതലുകളും തുടർനടപടികൾക്കായി സുൽത്താൻ ബത്തേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *