April 30, 2026

കൈതക്കലിൽ വാഹനാപകടം, ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
IMG_20260106_215446
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: കൈതക്കൽ ഡിപ്പോയ്ക്ക് സമീപം വെച്ച് നടന്ന ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോ ളേജിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. വള്ളിയൂർക്കാവിൽ വാടകയ്ക്ക് താമസി ച്ചുവരുന്ന സ്നേഹഭവൻ രഞ്ജിത്ത് (48) ആണ്മ മരിച്ചത്. കൈതക്കൽ ഡിപ്പോയ്ക്ക് സമീപം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. ടോറസ് ലോറിയെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ ഓട്ടോ റിക്ഷയെ ഓവർടേക്ക് ചെയ്ത‌ത് വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ലോറിയുടെ ടയറിനടിയിൽ കുടുങ്ങി അരയ്ക്ക് താഴെ ഗുരുതര പരിക്കേൽക്കുകയായിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജി ലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രസീതയാണ് ഭാര്യ. മക്കൾ: അമൃത, അമൽജിത്ത്, അഭിജിത്ത്. മരുമക്കൾ: ഷിനോജ്. അമയ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *