April 30, 2026

വെങ്ങപ്പള്ളിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്

0
IMG_20260108_142929
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്പറ്റ: വയനാട് വെങ്ങപ്പള്ളിയിൽ ടിപ്പർ ലോറിയും ആംബുലൻസും ജീപ്പും കൂട്ടിയിടിച്ച് അപകടം. ആംബുലൻസ് ഡ്രൈവർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും ടിപ്പർ ലോറിയും ടാർ കയറ്റിവന്ന ജീപ്പുമാണ് അപകടത്തിൽപ്പെട്ടത്. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെത്തുടർന്ന് ആംബുലൻസിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകടസമയത്ത് ആംബുലൻസിലുണ്ടായിരുന്ന രോഗി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് ഈ രോഗിയെ മറ്റൊരു വാഹനത്തിൽ സുരക്ഷിതമായി വീട്ടിലെത്തിച്ചു. പരിക്കേറ്റ ഡ്രൈവർക്ക് പ്രാഥമിക ചികിത്സ നൽകി. അപകടത്തെത്തുടർന്ന് റോഡിൽ അൽപ്പനേരം ഗതാഗത തടസ്സം നേരിട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *