April 30, 2026

ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്ന് കാണാതായ ഭര്‍ത്താവ് മരിച്ച നിലയിൽ

0
IMG-20260108-WA0356
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്ന് കാണാതായ ഭര്‍ത്താവിനെമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിക്കുളം രണ്ടാംഗേറ്റ് രാമന്‍പാടി ഉന്നതിയിലെ ചന്ദ്രനെ (42) യാണ് വീടിന് സമീപത്തെ തോട്ടത്തില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ ബിന്ദു (40) കഴിഞ്ഞ ഞായറാഴ്ച മരിച്ചിരുന്നു. വീട്ടില്‍ വെച്ച് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബിന്ദു പിന്നിട് മരണപ്പെട്ടു. ഹൃദയവാല്‍വുമായി ബന്ധപ്പെട്ട അസുഖം മൂലമായിരുന്നു ബിന്ദുവിന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ മരിക്കുന്നതിന്റെ മുന്‍ ദിവസങ്ങളില്‍ ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്ന ചന്ദ്രനെ ബിന്ദുവിന്റെ മരണശേഷം കാണാതാകുകയായിരുന്നു. തുടര്‍ന്ന് തിരുനെല്ലി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മക്കൾ- സുരേഷ്, രതീഷ് മരുമകൾ ചിഞ്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *