January 16, 2026

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാൾ കൊടിയേറി

0
IMG_20260109_175136
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി:  മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.

തുടർന്നുള്ള വിശുദ്ധ കുർബാനയും നൊവേനയും ചുങ്കക്കുന്ന് ഫൊറോന അസി.വികാരി റവ.ഫാദർ സച്ചിൻ പേടികാട്ടുകുന്നേൽ നയിച്ചു. സെമിത്തേരിയിൽ പൂർവ്വികർക്കുവേണ്ടിയുള്ള പ്രാർത്ഥനയും നടത്തി. ശനിയാഴ്ച വൈകുന്നേരം 4.30 ന്ആഘോഷമായ തിരുനാൾ കുർബാനയും വചനപ്രഘോഷണവും റവ. ഫാദർ നിധിൻ ആലയ്ക്കാതടത്തിൽ നയിക്കും. തുടർന്ന് ലൂർദ്ദ് നഗറിലേക്ക് നടത്തുന്ന തിരുനാൾ പ്രദക്ഷിണത്തിൽ സന്ദേശവും ലദീഞ്ഞും റവ. ഫാദർ ജെയിംസ് പുത്തൻപറമ്പിൽ നേതൃത്വം നൽകും.

ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയും സന്ദേശവും റവ ഫാദർ റോബിൻസ് കുമ്പളകുഴിയിൽ തുടർന്ന് സർവ്വോദയം സ്കൂൾ കവലയിലേക്ക് പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദം ദേവാലയത്തിലും നടക്കും. സ്നേഹവിരുന്നും ഉണ്ടായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *