January 20, 2026

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ വിതരണം നടത്തി 

0
IMG_20260109_171346
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പ് ദിനത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ വിതരണം നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ ഭരണസമിതി അംഗീകരിച്ച പട്ടികയിൽ ഉൾപ്പെട്ട 14 ഗുണഭോക്താക്കൾക്കാണ് സ്കൂട്ടറുകൾ കൈമാറിയത്.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഹനീഫ ഉദ്ഘാടനം ചെയ്തു.ഇന്ന് തിരഞ്ഞെടുക്കപ്പെട്ട സ്ഥിരം സമിതി അംഗങ്ങളായ അരുൺദേവ് സി. എ, ബി. സുരേഷ് ബാബു, ബുഷ്റ വൈശൻ എന്നിവരും, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സലാം നീലിക്കണ്ടി, പി. ശശി, സി. ശിഹാബ്,എസ്. ഷഹർബൻ സൈതലവി,സി. തസ്നി ചാരിറ്റി, ബി.ബിന്ദു ബാബു, എ. ജിനിമോൾ,സി. അഞ്ജലി, വി.ഉഷ വാഴവറ്റ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.നിർവ്വഹണ ഉദ്യോഗസ്ഥരായ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹേമ റഷീദ്, സി.ഡി.പി.ഒ സന്ധ്യ എന്നിവരും സന്നിഹിതരായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *