January 20, 2026

വഞ്ഞോട് സ്കൂളിൽ ‘കോട’ സംസ്ഥാന ചിത്രകലാ ദ്വിദിനക്യാമ്പിന് തുടക്കമായി

0
IMG_20260109_193701
By ന്യൂസ് വയനാട് ബ്യൂറോ

 

വഞ്ഞോട്:  വയനാടൻ മലനിരകളുടെ താഴ് വരയുടെ പച്ചപ്പുകളും കുളിർമ്മയും കാൻവാസിൽ നിറച്ച് കോട സംസ്ഥാന ചിത്രകലാ ക്യാമ്പ് വഞ്ഞോട് സ്കൂളിൽ ആരംഭിച്ചു. ചിത്രകാർ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ഇരുപത്തിയെട്ട് ചിത്രകാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. മലയടിവാരത്തെ ജീവിതത്തിലെ നിഷ്കളങ്കമായ വർണ്ണകൂട്ടുകളാണ് കൂടുതലും ചിത്രകാരന്മാർ ക്യാൻവാസിൽ പകർത്തിയത്. ചിത്രകാരന്മാർ വരക്കുന്നത് നേരിട്ട് കാണാനും അവരുമായി ഇടപഴകാനും കുട്ടികൾക്ക് ക്യാമ്പ് വഴിയൊരുക്കി. നൂറോളം കുട്ടികളും ക്യാമ്പിൽ ചിത്രങ്ങൾ വരച്ചു.

തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡണ്ട് എസ്എം പ്രമോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  ഡയറക്ടർ രാജേന്ദ്രൻ പുല്ലൂർ, ക്യാമ്പ് വിശദീകരണം നടത്തി. വാർഡ് മെമ്പർ ബെക്സി സണ്ണി അധ്യക്ഷയായി. സ്കൂൾ മനേജറും ക്യാമ്പ് കോഡിനേറ്ററുമായ മനോഹർ നായർ, വർഡ് മെമ്പർ ബീന ജോസഫ്, ഷീന ബിനു, എം.കെ. ഷീബ ഭായ്, ഷെറീന പി, ദിൽന കെ. എന്നിവർ സംസാരിച്ചു. സ്കൂൾ കുട്ടികൾക്കുള്ള ചിത്രകലാ ക്ലാസ്സിന് ചിത്രകാരിയായ പ്രൊഫ. സ്മിജ വിജയൻ നേതൃത്വം നൽകി.

ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം നാളെ  2 മണിക്ക് സ്കൂളിൽ നടക്കും. സമാപന സമ്മേളനം പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *