January 16, 2026

റിപ്പബ്ലിക് ദിനാഘോഷം; അവലോകന യോഗം ചേര്‍ന്നു

0
IMG_20260109_202014
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജനുവരി 26 ന് രാവിലെ 9 നാണ് ആഘോഷ പരിപാടികള്‍ നടക്കുക. ജനുവരി 22, 23, 24 തിയതികളില്‍ രാവിലെ 7.30 മുതല്‍ സ്‌കൂള്‍ മൈതാനത്ത് പരേഡ് പരിശീലനം നടത്തും. റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ പോലീസ്, പൊതുമരാമത്ത്, റവന്യു, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യോഗത്തില്‍ എ.ഡി.എം എം.ജെ അഗസ്റ്റിന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *