January 16, 2026

ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

0
IMG_20260110_203435
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

ചിത്രരചനാ മത്സരം എൽ.പി വിഭാഗത്തിൽ സുൽത്താൻ  ബത്തേരി സെന്റ് ജോസഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി എസ്.പി ത്രിത്വി ഒന്നാം സ്ഥാനവും വെള്ളാർമല ജി.വി.എച്ച്.എസ്.എസിലെ  നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി സൽമാനുൽ ഫാരിസ് രണ്ടാം സ്ഥാനവും ചെന്നലോട് ജി.യു.പി. എസിലെ നാലാം ക്ലാസ് വിദ്യാർത്ഥി വി.ആർ റതുൽ മൂന്നാം സ്ഥാനവും നേടി.

യു.പി വിഭാഗത്തിൽ സുൽത്താൻ ബത്തേരി ഭാരതീയ വിദ്യാഭവനിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആരവ് അനിൽ ഒന്നാം സ്ഥാനവും ചുള്ളിയോട് ആനപ്പാറ ജി, എച്ച്, എസ്, എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി പി.എസ്ആരവ് കൃഷ്ണ രണ്ടാം സ്ഥാനവും വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരി ഫാത്തിമ തഫൂൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗം ചിത്രരചന മത്സരത്തിൽ പനങ്കണ്ടി ജി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കെ അഫ്നാൻ ഒന്നാം സ്ഥാനവും സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിനി എസ്.പി അൻമിത്ര രണ്ടാം സ്ഥാനവും, മേപ്പാടി ജി.എച്ച്.എസ്.എസിലെ 10-ാം ക്ലാസ് വിദ്യാർത്ഥി എം.മുഹമ്മദ് അസ്‌ലം മൂന്നാം സ്ഥാനവും നേടി.

ഹയർ സെക്കൻഡറി വിഭാഗം മത്സരത്തിൽ കൽപ്പറ്റ എസ്. കെ. എം.ജെ ഹയർ സെക്കൻഡറിയിലെ പി.ഡി ആദർശ് ഒന്നാം സ്ഥാനവും മേപ്പാടി ജി.എച്ച്.എസ്.എസിലെ കെ. ഫസീല രണ്ടാം സ്ഥാനവും മേപ്പാടി ജി.എച്ച്.എസ്.എസിലെ പി. തൃഷ സംസ്ഥാനവും സ്വന്തമാക്കി.

യു.പി സ്കൂൾ പ്രത്യേക ശേഷി വിഭാഗത്തിൽ  മുട്ടിൽ ഡബ്യൂ.ഒ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സന ഫാത്തിമ ഒന്നാം സ്ഥാനവും മുട്ടിൽ ഡബ്യൂ.ഒ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അയിഷ നെയിൻ രണ്ടാം സ്ഥാനവും നേടി.ഹൈ സ്കൂൾ  പ്രത്യേക ശേഷി വിഭാഗത്തിൽ  മുട്ടിൽ ഡബ്യൂ.ഒ സ്പീച്ച് ആൻഡ് ഹിയറിങിലെ 10ാം ക്ലാസ് വിദ്യാർത്ഥിനി സി. ചിന്നു ഒന്നാം സ്ഥാനം നേടി.

സ്കൂൾ പ്രിൻസിപ്പൽ കെ. ഫൈസൽ അദ്ധ്യക്ഷനായി. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ഡോ. ജിതിൻ കണ്ടോത്ത്, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ. രാജൻ ശിശുക്ഷേമ സമിതി നിർവ്വാഹക സമിതി അംഗങ്ങളായ, പി.ഗീത രാജഗോപാൽ, സി.ജയരാജൻ, സി.കെ ഷംസുദീൻ, പി.ആർ ഗിരിനാഥൻ, എം ബഷീർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *