വാളാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നൂറാം വാർഷികാഘോഷം ‘സ്യെൻ 2K26’ ജനുവരി 13, 14 തിയതികളിൽ
വാളാട്: നൂറാം വാർഷികാഘോഷത്തിന്റെയും യാത്രയയപ്പ് ചടങ്ങുകളുടെയും ഭാഗമായി വാളാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കുന്ന ‘സ്യെൻ 2K26’ ഈ മാസം 13, 14 തിയതികളിൽ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി 13-ാം തിയതി വൈകുന്നേരം 3 മണിക്ക് വിളംബര ജാഥ നടക്കും. രണ്ടാം ദിവസമായ 14-ന് രാവിലെ പൂർവ്വ അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ പ്രസിഡന്റുമാർ എന്നിവരുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സമ്മേളനത്തിന് ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ, കൈകൊട്ടിക്കളി, സൂപ്പർ മെഗാഷോ എന്നിവയും ഉണ്ടായിരിക്കും. പ്രിൻസിപ്പൽ രാജീവൻ പി. പുതിയേടത്ത്, പി.ടി.എ പ്രസിഡന്റ് അസീസ് വാളാട്, എസ്.എം.സി ചെയർമാൻ വി.സി. മൊയ്തു എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.





Leave a Reply