ബീനാച്ചി ജി.എച്ച്.എസ്.എസിൽ ‘സമീക്ഷ’ സഹവാസ ക്യാമ്പിന് തുടക്കമായി
ബീനാച്ചി: ബീനാച്ചി ജി.എച്ച്.എസ് സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സമീക്ഷ’ ത്രിദിന സഹവാസ ക്യാമ്പിന് ഉജ്ജ്വല തുടക്കം. സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പൈതൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി.ജി സജി സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ നൗഷാദ് മംഗലശ്ശേരി, എസ്.എം.സി ചെയർമാൻ കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് അംഗം അരവിന്ദൻ , എം.പി.ടി.എ പ്രസിഡന്റ് ബിന്ദു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സോഷ്യൽ സർവീസ് സ്കീം ക്ലബ്ബ് കോർഡിനേറ്റർ സജിന ചടങ്ങിന് നന്ദി രേഖപ്പെടുത്തി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വൈവിധ്യമാർന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങളും പഠന ക്ലാസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.





Leave a Reply