താളൂർ പള്ളിയിൽ ഓർമ്മപെരുന്നാൾ തുടങ്ങി
താളൂർ: പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ താളൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ.ഡോ. മത്തായി അതിരുമ്പുഴ കൊടിയേറ്റി. നാളെ രാവിലെ 7:30 പ്രഭാത നമസ്ക്കാരം 8:30 ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന,മദ്ധ്യസ്ഥ പ്രാർത്ഥന 11 മണിക്ക് റാസ മോർ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിലുള്ള താളൂർ കുരിശിൻതൊട്ടിയിലേക്ക് 12മണിക്ക് ലേലം, പൊതു സദ്യ, കൊടി ഇറക്കൽ.





Leave a Reply