October 15, 2026

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

0
IMG_20260112_200752
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനവും ഫെബ്രുവരി 9 മുതൽ 11 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന  ദേശീയ പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ജനുവരി 22 രാവിലെ 10ന് കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ  ജൂബിലി ഹാളിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് വ്യക്തിഗതമായി രജിസ്റ്റർ ചെയ്യാം. പരിസ്ഥിതിയും ഹരിത കേരളം മിഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മത്സരത്തിലുണ്ടാവുക. താത്പര്യമുള്ള വിദ്യാർത്ഥികൾ ജനുവരി 19നകം 9656820850, 9061211104 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *