നമ്പിക്കൊല്ലി പള്ളി മൂറോനാ ലുള്ളകൂദാശയും തിരുശേഷിപ്പ് സ്ഥാപനവും 15 ന്
ബത്തേരി: പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാളും ജനുവരി 15 മുതല്‍ 18 വരെ തീയതികളില്‍ നടത്തുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വടക്കന്‍ പറവൂരില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ അബ്ദുല്‍ ജലീല്‍ ബാവായുടെ തിരുശേഷിപ്പും ദേവാലയത്തില്‍ സ്ഥാപിക്കും. ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് , മാത്യൂസ് മോര്‍ അപ്രോം, പൗലോസ് മോര്‍ ഐറേനിയോസ്, സഖറിയാസ് മോര്‍ പീലക്‌സിനോസ് എന്നീ മെത്രാപ്പോലീത്തമാരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.
പെരുന്നാളിന്റെ ഭാഗമായി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, ജൂബിലി സുവനീര്‍ പ്രകാശനം, ഭക്തസംഘടനയുടെ വാര്‍ഷികം, ആദരിക്കല്‍ എന്നിവ സംഘടിപ്പിക്കുമെന്ന് വികാരി ഫാ. ഷൈജന്‍ കുര്യാക്കോസ് മറുതല, ട്രസ്റ്റി ബിജു കുന്നത്ത് , സെക്രട്ടറി ജോയി ഐക്കരക്കുഴി, പള്ളി നിര്‍മ്മാണ കണ്‍വിനര്‍ ജോയി കുന്നത്ത്, നിര്‍മ്മാണ സെക്രട്ടറി സിനോജ് അമ്പഴച്ചാലില്‍, പബ്ലിസിറ്റി കണ്‍വീനര്‍ അജീഷ് കണ്ടോത്രക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ തോമസ് കാഞ്ഞിരക്കാട്ടുകുടി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.





Leave a Reply