April 30, 2026

ഏങ്കള ആട്ട ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

0
IMG_20260113_142335
By ന്യൂസ് വയനാട് ബ്യൂറോ

 

 

മുട്ടിൽ:  ഗോത്ര വിഭാഗ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഏങ്കള ആട്ട ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. 21 വാർഡുകളിലെ 31 ബാലസഭകളിലെ 120 കുട്ടികൾക്കാണ് ഏകദിന ശില്പശാല നടത്തിയത്. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സി.പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബാലസഭ കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, കുട്ടികൾ ഒരുമിച്ചുകൂടേണ്ടതിൻ്റെ ആവശ്യകത എന്നിവ അദ്ദേഹം കുട്ടികൾക്ക് മുന്നി അവതരിപ്പിച്ചു.

മുട്ടിൽ സി.ഡി.എസ് ചെയർപേഴ്സൺ ഇൻ- ചാർജ് വനജ അധ്യക്ഷയായി. മുട്ടിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലീന സി നായർ, വാർഡ് പദ്ധതി കോ – ഓർഡിനേറ്റർ ടി.വി സായി കൃഷ്ണൻ, ആനിമേറ്റർ കോ -ഓർഡിനേറ്റർ ബാബു, ആനിമേറ്റർമാർ, സി.ഡി.എസ് അക്കൗണ്ടന്റ് വി.സജിന, മെന്റർമാർ, സി.ഡി.എസ് സപ്പോർട്ടിങ് ടീം എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *