സി ഐ റ്റി യു ജില്ലാ കമ്മിറ്റി കൽപ്പറ്റ ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചു
കൽപ്പറ്റ: തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ഓഫീസായ കൽപ്പറ്റ ഹെഡ് പോസ്റ്റോഫീസ് സി ഐ റ്റി യു ജില്ലാ കമ്മിറ്റി ഉപരോധിച്ചു. ഉപരോധ സമരം സി ഐ റ്റി യു സംസ്ഥാന സെക്രട്ടറി പി.പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.സി ഐറ്റിയു ജില്ല പ്രസിഡൻ്റ് പി.വി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. സിഐറ്റിയു ജില്ല ട്രഷറർ പി. ഗഗാറിൻ സംസാരിച്ചു , ജില്ല സെക്രട്ടറി വി.വി .ബേബി സ്വാഗതവും പി.എം സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.





Leave a Reply