ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ്ഗ്രാമം പദ്ധതിയും സംയുക്തമായി വാളാരംകുന്ന് അംഗൻവാടിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ സുരേഷ് കുമാർ നിർവഹിച്ചു. വെള്ളമുണ്ട ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ ശ്രുതി എസ് എസ് അധ്യക്ഷത വഹിച്ചു. ഡോ റൈസ കെ എസ് , ഫാർമസിസ്റ്റ് ശ്രീമതി അർഷലി ശ്രീധർ പി, വാളാരംകുന്ന് അംഗൻവാടി ടീച്ചർ ഉഷ കുമാരി കെ കെ, ആശാവർക്കർ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. എം പി എച് ഡബ്ല്യൂ ഫസീല, ഷാജൻ, ബിബിൻ പി എഫ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.





Leave a Reply