April 30, 2026

ആത്മഹത്യക്ക് പിന്നിൽ ബ്ലേഡ് സംഘം: പോലീസ് അന്വേഷണം ആരംഭിച്ചു

0
IMG_20260115_112500
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: ദുരൂഹ സാഹചര്യത്തിൽ ഇസ്രായേലിൽ മരിച്ച ഭർത്താവിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് ഊർജിത അപ്പേഷണം തുടങ്ങി. ബ്ലേഡ് മാഫിയുടെ പീഡനമെന്നാണ് പ്രാഥമിക കണ്ടത്തൽ.

കോളിയാടി പെലക്കുത്തു വീട്ടിൽ ജിനേഷ് സുകുമാര ൻ (38) ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിലും പിന്നീട് ഭാര്യ രേഷ്‌മ (34) ജീവനൊടുക്കിയതിലും ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്നുള്ളതാണ് ആരോപണം.

 

ബീനാച്ചി പഴുപ്പത്തൂർ സ്വദേശികളായ ഏതാനും പേർക്കെതിരെയാണ് പ്രതി ഷേധങ്ങൾ ഉയർന്നിട്ടുള്ളത്. താമരശ്ശേരി സ്വദേശിയായ ഹോട്ടൽ നടത്തിപ്പുകാരനും ബ്ലേഡ് പണമിടപാടുകാരനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവ ന്നതോടെ ബ്ലേഡ് മാഫിയക്കെതിരെ ജനരോഷമാണ് ബത്തേരിയിൽ ഉയർന്നിട്ടുള്ളത്.

 

ജിനേഷിന്റെ മാതാവ് രാധയുടെയും രേഷ്മയുടെ മാതാവ് ഷൈലയുടെയും മൊഴികൾ നൂൽപ്പുഴ എസ്.ഐ. ശരത് ബാബുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം കോളിയാടിയിലെ വീട്ടിലെത്തി രേഖപ്പെടുത്തി. ആത്മഹത്യക്ക് പിന്നിൽ ബ്ലേഡ് മാഫിയയൂടെ പങ്കുണ്ടെന്നാരോപിച്ച് രേഷ്മയുടെ മാതാവ്നൽകിയ പരാതിയുടെ അടിസ്ഥാ നത്തിലാണ് മൊഴിയെടുത്തത്.

പണമിടപാട് സംഘത്തിലുള്ള ചുള്ളിയോട് സ്വദേശിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ബ്ലേഡ് പണ മിടപാട് സംഘത്തിൽപ്പെട്ട പഴുപ്പത്തു ർ സ്വദേശികളായ സഹോദരന്മാരിൽ ഒരാളുടെ മൊഴിയും എടുത്തിരുന്നു. മൊഴികളിൽനിന്ന് ജിനേഷിന് പണം നൽകി യിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. വാങ്ങിയ പണം തിരിച്ച് നൽകിയത് സംബന്ധിച്ചും ഇടപാടുകൾ സംബന്ധിച്ചും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാലേ പൂർണമായും വ്യക്തമാകൂ. ബ്ലേഡ് മാഫിയ യിൽപെട്ടഒരാൾ വിദേശത്താണ്. ആവശ്യമെങ്കിൽ അന്വേഷണസംഘത്തിന് ഇദ്ദേഹത്തെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യേണ്ടതായിവരും.

താമരശ്ശേരി സ്വദേശിയായ ശ്രീഹരി എന്ന ഹോട്ടൽ നടത്തിപ്പുകാരനെ ബ്ലേഡ് മാഫിയ സംഘത്തിൽ പെട്ട ഒരാൾ ഭീഷണിപ്പെടുത്തുന്നഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു.

ശ്രീഹരിയുടെ സുഹൃത്ത് ബീനാച്ചിയി ലെ ബ്ലേഡ് സംഘത്തിൽ നിന്നും വായ്പ എടുത്തിരുന്നു. അതിൻ്റെ പേരിൽ ശ്രീ ഹരിയുടെ ഭാര്യയുടെ പേരിലുള്ള കാർ ബത്തേരി ബ്ലേഡ് സംഘം തട്ടിക്കൊണ്ടുപോയി.

ഈ കേസുമായി ബന്ധപ്പെട്ടാണ് ബ്ലേഡു കാരൻ ശ്രീഹരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

പൊലീസിന് തങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറയുന്ന പണമിടപാ ടുകാരൻ സംഘത്തിൽപ്പെട്ട മനു മധു, ജയപ്രകാശ്, ജോസ് എന്നിങ്ങനെ ചില ആളുകളുടെ പേരും ശ്രീഹരിയോട് പറ യുന്നുണ്ട്. പൊലീസ് അന്വേഷണം കാര്യക്ഷമമായാൽ മാത്രമെ ഇവരൊക്കെ ആരാണെന്ന് വ്യക്തമാകുകയുള്ളൂ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *