ഭവന രഹിതർക്ക് ഇരുപത്തിമൂന്നാമത്തെ വീടുകൾ പൂർത്തീകരിച്ച് മീനങ്ങാടി കത്തീഡ്രൽ ശ്രാദ്ധപ്പെരുന്നാളിനായി ഒരുങ്ങി
മീനങ്ങാടി:മലബാർ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ നാൽപ്പത്തിഒന്നാം ശ്രാദ്ധപ്പെരുന്നാളി നോടനുബന്ധിച്ച് മീനങ്ങാടി കത്തീഡ്രൽ നിർമ്മിച്ചു നൽകുന്ന ഇരുപത്തിമൂന്നാമത് ഭവന ത്തിന്റെ താക്കോൽ ദാനം അനുസ്‌മരണ സമ്മേളനത്തിൽ വെച്ച് മീനങ്ങാടി ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് നിർവ്വഹിക്കുമെന്ന് വികാരി ഫാ. ബിജുമോൻ കർളോട്ടുകുന്നേൽ അറിയിച്ചു. പെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന ഓരോ ഭവനം എല്ലാ വർഷവും ഇടവകയുടെ നേതൃത്വത്തിൽ നൽകിവരുന്നു. 16, 17 തീയതികളിൽ നടത്തപ്പെടുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് പ്രധാന കാർമ്മികത്വം വഹിക്കും. പതിനാറിന് അഞ്ച് മണിക്ക് കൊടി ഉയർത്തൽ, ആറുമണിക്ക് സന്ധ്യാപ്രാർത്ഥന, ഏഴിന് പ്രസംഗം, 7.30 ന് ഭക്തസംഘടനകളുടെ വാർഷികം എന്നിവയും പ്രധാന പെരുന്നാൾ ദിനമായ പതിനേഴിന് 7-30 ന് പ്രഭാത പ്രാർത്ഥന, 8.15 ന് മലബാർ ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നും കാൽനടയായും വാഹനങ്ങളിലും എത്തിച്ചേരുന്ന തിർത്ഥയാത്രാസംഘങ്ങൾക്ക് സ്വീകരണം നൽകും. 8-30 ന് ഇടവക മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മീകത്വത്തിലും ഭദ്രാസനത്തിലെ വൈദീകരുടെ സഹകാർമ്മീകത്വത്തിലും വി.കുർബ്ബാനയുമുണ്ടാകും. അനുസ്‌മരണ സമ്മേളനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും. അഖില വയനാട് ചിത്രരചനാ മൽസര വിജയി കൾക്കുള്ള സമ്മാനദാനം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ സജീവൻ നിർവഹിക്കും. ഇടവകയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായാത്തംഗം രത്തിൻ ജോർജ്ജ് പുത്തയത്ത്,മീനങ്ങാടി ഗ്രാമ പഞ്ചായഞംഗങ്ങളായബിനു കെ.ടി കീറ്റുതോട്ടത്തിൽ, സാലി വർഗീസ് മേപ്ലത്ത് എന്നിവരെ ചടങ്ങിൽ ആദരിക്കും. നേർച്ച, പൊതുസദ്യ, കൊടി ഇറക്കൽ എന്നിവയോടെ പെരുന്നാൾ സമാപിക്കും. പെരുന്നാളി നോടനുബന്ധിച്ച് അഖില വയനാട് ചിത്രരചനാ മൽസരം, വിളംബര ജാഥ എന്നിവ സംഘടിപ്പിച്ചു. സ്വാഗത സംഘയോഗത്തിൽ ഫാ.റെജി പോൾ ചവർപ്പനാൽ ഫാ.സോജൻ വാണാക്കുടിയിൽ , ഫാ. എൽദോ ലീലാഭവനം ,ട്രസ്റ്റി ടി.കെ തോമസ് ജോ: ട്രസ്റ്റി ജിതിൻ കാരുകുഴി, സെക്രട്ടറി വി.എം സാബു, കൺവീനർ അനിൽ ജേക്കബ് പ്രസംഗിച്ചു.





Leave a Reply