April 30, 2026

തദ്ദേശ തിരഞ്ഞെടുപ്പ് വിജയികൾക്ക് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

0
IMG_20260115_155413
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച സ്വതന്ത്ര കർഷക സംഘം നേതാക്കൾക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. മുസ്ലിം ലീഗ് ജില്ലാ നിരീക്ഷകൻ സി. കുഞ്ഞബ്ദുല്ല, സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് ഭാരവാഹികളായ സൗജത്ത് ഉസ്മാൻ (ജില്ലാ പ്രസിഡന്റ്), ജമീല ഷറഫുദ്ദീൻ (മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ്), അസ്മ ഹമീദ് (കൽപ്പറ്റ നിയോജക മണ്ഡലം ഓർഗനൈസിംഗ് കൺവീനർ) എന്നിവർക്കാണ് സ്വീകരണം നൽകിയത്.

എസ്.കെ.എസ് പ്ലാന്റേഷൻ വിഭാഗം സംസ്ഥാന ചെയർമാൻ അഡ്വ. എൻ. ഖാലിദ് രാജ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വിജയികളെ ഹംസ ഹാജി കല്ലിടുമ്പൻ, ലത്തീഫ് അമ്പലവയൽ, മായൻ മുതിര, കെ.ടി. കുഞ്ഞബ്ദുല്ല എന്നിവർ ഉപഹാരം നൽകി ആദരിച്ചു.

സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സി. മുഹമ്മദ് വിജയികളെ സദസ്സിന് പരിചയപ്പെടുത്തി. സൈദ് ഖാസിം ഹാജി ബീനാച്ചി, തന്നാണി അബൂബക്കർ ഹാജി, ഖാലിദ് വേങ്ങൂർ, ഷംസുദ്ദീൻ ബിതർക്കാട്, സലീം കേളോത്ത്, മമ്മുട്ടി കളത്തിൽ, കെ.എം. അസൈനാർ, ഒ.കെ. മൂസ്സ ഹാജി, പി.കെ. ബഷീർ, കാസിം പള്ളിക്കണ്ടി, കുൽസാ ഖാലിദ്, റുഖിയ മുസ്തഫ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സി. കുഞ്ഞബ്ദുല്ല, സൗജത്ത് ഉസ്മാൻ, കെ.കെ. അസ്മ, ജമീല ഷറഫുദ്ദീൻ എന്നിവർ മറുപടി പ്രസംഗം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *