ഡോക്‌ടർ പി. നാരായണൻ നായർ അവാർഡ് സുകുമാരൻ മംഗലശ്ശേരിക്ക്
മാനന്തവാടി:വയനാട്ടിൽ നിന്നുള്ള പ്രഥമ എം. ബി. ബി. എസ്. ഡോക്ടറും ആരോഗ്യശുശ്രൂഷാരംഗത്തെ ഉദാത്ത മാതൃകയുമായ ഡോ. പി. നാരായണൻ നായരുടെ പേരിൽ ഡോ. പി. നാരായണൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന അവാർഡിന് സുകുമാരൻ മംഗലശ്ശേരി തെരഞ്ഞെടുക്കപ്പെട്ടതായി ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു, വയനാട് ജില്ലയിൽ പൊതുജ നാരോഗ്യരംഗത്ത് നിസ്വാർത്ഥമായി സേവനമനുഷ്‌ഠിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ഏർപ്പെടുത്തിയിട്ടു ള്ളതാണ് ഈ അവാർഡ്. 15000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
ഭിന്നശേഷിവ്യക്തികളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോള മായി പ്രാദേശികതലം മുതൽ ദേശീയതലംവരെ, നിസ്വാർത്ഥമായി അവിരാമം, അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തിയാണ് സുകുമാരൻ മംഗലശ്ശേരി. പടിഞ്ഞാറത്തറക്കാരനായ അദ്ദേഹം സാങ്കേതികവിദ്യാഭ്യാസവകു പ്പിന്റെ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാളായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാര ത്തോടെ ദേശീയ- സംസ്ഥാന-പ്രാദേശികതലങ്ങളിൽ പ്രവർത്തിക്കുന്ന പരിവാർ എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും, നാഷണൽ കോൺഫെഡറേഷൻ്റെ വൈസ് പ്രസിഡന്റും, ലോക്കൽ ലെവൽ കമ്മിറ്റികളുടെ നാഷണൽട്രസ്റ്റ് കൺവീനറുമായി സേവനം ചെയ്‌ത വ്യക്തിയാണ് അദ്ദേ ഹം. നിലവിൽ ജില്ലാതല ഭിന്നശേഷി ഉപദേശക സമിതിയിലും സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ മോണിട്ടറിംഗ്കമ്മിറ്റിയിലും, പരിവാർ കേരളയുടെ ഉപദേശകസമിതിയിലും അംഗമായ അദ്ദേഹം സാമൂഹ്യ നീതിവകുപ്പിന്റെ റിസോഴ്‌സ് പേഴ്‌സണുമാണ്. കേന്ദ്രസംസ്ഥാന ചട്ടങ്ങൾ ഉൾപ്പെടെ ഭിന്നശേഷിവ്യക്തിക ളുടെ അവകാശനിയമം എന്ന പേരിൽ മലയാളത്തിൽ അദ്ദേഹം തയ്യാറാക്കിയതാണ് 2024 ൽ സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് പ്രസിദ്ധീകരിച്ച കൈപ്പുസ്‌തകം.
ജനുവരി 20 ന് ചൊവ്വാഴ്‌ച രാവിലെ 10.30 മണിക്ക് മാനന്തവാടി ഹിൽബ്ലൂംസ് സ്ക്‌കൂളിൽ നട ക്കുന്ന ചടങ്ങിൽ കേരളസംസ്ഥാന വനിതാവികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ. സി. റോസക്കുട്ടി ടീച്ചർ എക്സ‌്.എം. എൽ. എ. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ സുധാക രൻ, ഡോ. പി. നാരായണൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്കവിഭാഗക്ഷേമവകുപ്പ് മന്ത്രി . ഓ. അർ. കേളു അവാർഡ് സമർപ്പിക്കും.
പത്രസമ്മേളത്തിൽ ട്രസ്റ്റ് പ്രസിഡൻ്റ് ഡോ. കെ. വിജയകൃഷ്‌ണൻ, സെക്രട്ടറി, എൻ. യു. ജോൺ, ട്രസ്റ്റംഗം ഡോ. സി. കെ. രഞ്ജിത്, എന്നിവർ പങ്കെടുത്തു.





Leave a Reply