തപോഷ് ബസുമതാരിക്ക് സ്ഥലം മാറ്റം, അരുണ്‍ കെ പവിത്രൻ വയനാട് എസ്.പി
കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. അരുൺ കെ. പവിത്രൻ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ലോ & ഓർഡർ ആൻഡ് ട്രാഫിക് ) സ്ഥാനത്തുനിന്നാണ് വയനാട് എസ്.പിയായി മാറ്റം ലഭിച്ചത്. വയനാട് എസ്.പി ആയിരുന്ന തപോഷ് ബസുമതാരിയെ തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മീഷണറായി സ്ഥലം മാറ്റിയുമാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയാണ് അരുണ്‍ കെ പവിത്രന്‍.





Leave a Reply