ഡി എ ജീവനക്കാരൻ്റെ അവകാശമാണ് : കെ പി എസ് ടി എ
കാക്കവയൽ : ക്ഷാമബത്ത സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിക്കണമെന്ന് കെ പി എസ് ടി എ മുട്ടിൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത സർക്കാരിൻ്റെ ഔദാര്യമല്ല, ജീവനക്കാരുടെ അവകാശമാണ്. ജയിൽപുള്ളികൾക്കു കൊടുക്കുന്ന പരിഗണനപോലും ജീവനക്കാർക്കും പൊതുസമൂഹത്തിനും നൽകുന്നില്ല. ജീവനക്കാരോടും അധ്യാപകരോടുമുള്ള സർക്കാരിൻ്റെ വഞ്ചന അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന നിർവ്വാഹ സമിതി അംഗം ബിജു മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് പി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ എം മണി , ജിജോ കുര്യാക്കോസ്, കെ ഉണ്ണികൃഷ്ണൻ, ആൽഫ്രഡ് ഫ്രെഡി , എം ടി ഷൈജു എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് ഭാരവാഹികളായി പി മാത്യു (പ്രസിഡൻ്റ്), സി എ ശ്യാമള (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.





Leave a Reply