May 1, 2026

 ശ്രീ സന്താന ഗോപാല മഹാവിഷ്ണു  വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവ ഫണ്ട് ഏറ്റുവാങ്ങി

0
IMG_20260117_154033
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടിൽ: 2026 ഫെബ്രുവരി 6 മുതൽ 12 വരെ ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ബ്രഹ്മശ്രീ സുനിൽ നമ്പൂതിരിപ്പാടിൻ്റെ മഹനീയ കാർമികത്വത്തിൽ ആചാര വിധി പ്രകാരം വിശേഷാൽ പൂജകളോടു കൂടി നടത്തപ്പെടും . 2026 ഫെബ്രുവരി 12 -ാം തിയതി തിരു ആറാട്ടിന് ശേഷം കൊടിയിറങ്ങും . ഉത്സവാഘോഷ ഫണ്ട് ഇ.സത്യശീലൻ, ഭാര്യ യു. വൃന്ദാദേവി എന്നിവരിൽ നിന്നും ക്ഷേത്രം പ്രസിഡൻ്റ് എം.പി.അശോക് കുമാർ ഏറ്റു വാങ്ങി. ക്ഷേത്രം സെക്രട്ടറി കെ. ശശിധരൻ, കെ ചാമിക്കുട്ടി, സുന്ദർ രാജ് എടപ്പെട്ടി, റ്റി. രവീന്ദ്രൻ , വി.എൻ വിജയൻ, സി. രാജീവൻ, കെ.നാണു, കെ. ബാബു , ആർ. ചന്ദ്രശേഖരൻ ,വി.കെ. രമാദേവി, ഒ.സുഭദ്ര ,എം. തങ്കം എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *