July 21, 2026

ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 23ാം വാർഷികാഘോഷങ്ങൾക്ക് പരിസമാപ്തി

0
IMG_20260117_172513
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 23ാം വാർഷികാഘോഷ പരിപാടികൾ സമാപിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന സമാപന സംഗമം ചരിത്രകാരനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ കെ.കെ.എൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് വിദ്യാർഥികൾ ചെറുപ്രായത്തിൽ തന്നെ ചിന്തിച്ചു തുടങ്ങണമെന്നും അഭിരുചിക്കനുസരിച്ച് വിദ്യാർഥികളെ വളർത്തുന്നതിൽ രക്ഷിതാക്കൾ ജാഗരൂകരാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ലയിലും സർവകലാശാലകൾ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും വൈജ്ഞാനിക രംഗത്ത് നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലെ സാധ്യതകൾ കൂടെ ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾ തയ്യാറാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്‌കൂൾ മാനേജർ പി.ടി അഷ്‌റഫ് അധ്യക്ഷനായി. ഖത്തീബ് മുസ്തഫൽ ഫൈസി, അലി മാസ്റ്റർ, യൂസുഫ് നദ്‌വി, പി.ടി.എ പ്രസിഡന്റ് ഷാനിദ്, മദർ പി.ടി.എ പ്രസിഡന്റ് ജസ്‌ന മുനീർ, ഹംസ മൗലവി, അഷ്‌റഫ്, സജീബ് ഒ.ടി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ എസ്. ഉമ്മർ സ്വാഗതവും വൈസ് പ്രിൻസിപ്പൽ സിൽവസ്റ്റർ ആൽബർട്ട് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *