February 15, 2026

പ്രിയദർശിനി സ്വാശ്രയ സംഘം ഉദ്ഘാടനം ചെയ്തു

0
IMG-20260119-WA0073
By ന്യൂസ് വയനാട് ബ്യൂറോ

 

തൃക്കൈപ്പറ്റ: പ്രിയദർശിനി സ്വാശ്രയ സംഘത്തിന്റെ ഉദ്ഘാടനവും, കുടുംബ സംഗമവും അഡ്വ. ടി.സിദ്ധീഖ് എംഎൽഎ യും, സംഘത്തിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണനും നിർവ്വഹിച്ചു.

തൃക്കൈപ്പറ്റയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് യോഗത്തിൽ സ്വീകരണം നൽകി. ദേശീയ വനിതാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനതലത്തിൽ വിജയിച്ച് ദേശീയതലത്തിൽ സിൽവർ മെഡൽ നേടിയ ടിജിയ ലിബിനെയും, സംസ്ഥാന റോഡ്സൈക്ലിംഗ് അണ്ടർ 14 വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ ഡിയോണ മേരി ജോബിഷിനെയും, അണ്ടർ 16 വിഭാഗത്തിൽ സിൽവർ മെഡൽ നേടിയ ഡെൽവിൻ ജോബിഷിനെയും നാഷണൽ വനിതാ മൗണ്ട് ടെറയിൻ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ അബീഷാ ഷിബിയേയും മൊമെന്റോ നൽകി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഭിനന്ദിച്ചു. സംഘത്തിലെ അംഗങ്ങളുടെ മാതാപിതാക്കളെ ഷാൾ അണിയിച്ച് ആദരിച്ചു.

പ്രസിഡന്റ്‌ രജനീഷ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. മേപ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ഓ. വി. വിത്സൻ, സാലി വി ടി എന്നിവരും സെന്റ് തോമസ് പള്ളി വികാരി ഫാ. ചാക്കോ മടവന സംഘം ഭാരവാഹികളായ പ്രമോദ് തൃക്കൈപ്പറ്റ, ബെന്നി വട്ടപറമ്പിൽ, വർഗീസ് പി വി, സുരേഷ് എ കെ, തമ്പി പി എം, ജിനേഷ് എം എന്നിവരും പ്രസംഗിച്ചു.

ജിജിൽ,, ബിജേഷ്, വിജേഷ്,, ബിജു സി വി, വിനീത് കെ എം, മുസ്തഫ, റോബിൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *