കാപ്പ കേസ് പ്രതി പോലീസിന്റെ പിടിയിൽ
അമ്പലവയൽ: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ‘ബുളു’ എന്ന ജിതിൻ ജോസഫിനെ അമ്പലവയൽ പോലീസ് പിടികൂടി. മാനന്തവാടി വള്ളിയൂർക്കാവിലെ ഒരു വാഴത്തോട്ടത്തിലെ ഷെഡിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ. ഇന്നലെ രാത്രി മാനന്തവാടി പോലീസിന്റെ സഹായത്തോടെ ഷെഡ് വളഞ്ഞാണ് അമ്പലവയൽ പോലീസ് സംഘം പ്രതിയെ സാഹസികമായി കീഴടക്കിയത്. അമ്പലവയൽ എസ്.എച്ച്.ഒ. രാംകുമാർ, എസ്.ഐ. എൽദോ, സി.പി.ഒ മാരായ അനീഷ്, സജീവൻ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും പിന്നിൽ പ്രവർത്തിച്ചത്.





Leave a Reply