February 15, 2026

പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

0
IMG-20260120-WA0119
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: പനമരം ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പനമരം എസ് പി സി യൂണിറ്റിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. 2 വർഷത്തെ സ്‌കൂൾ തല പ്രാക്ടീസിന് ശേഷം 9, 10 ക്ലാസുകളിലെ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് ഇന്ന് രാവിലെ 8.30 ന് പനമരം സ്കൂൾ ഗ്രൗണ്ടിൽ നടന്നത്. പ്രൗഢഗംഭീരമായ ചടങ്ങിൽ മാനന്തവാടി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വിശ്വംഭരൻ നായർ വി കെ ജനറൽസല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ പനമരം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് രാംജിത്ത് പിജി, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ്, പി ടി എ പ്രസിഡണ്ട് സി കെ മുനീർ, പനമരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ അജിഷ, വാർഡ് മെമ്പർ ഷാജഹാൻ കോവ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ, ഡ്രിൽ ഇൻസ്ട്രക്ടർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *