May 1, 2026

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

0
IMG-20260120-WA0145
By ന്യൂസ് വയനാട് ബ്യൂറോ

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും വെള്ളമുണ്ട സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും വിജ്ഞാൻ ലൈബ്രറിയും സംയുക്തമായി പിലാച്ചാൽ ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിജ്ഞാൻ ലൈബ്രറി പ്രസിഡന്റ് ചന്ദ്രശേഖരൻ കെ കെ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ  ഷൈജി ഷിബു ഉദ്ഘാടനം നിർവഹിച്ചു.ആയുഷ് ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ സിജോ കുര്യാക്കോസ് പദ്ധതി വിശദീകരണം നടത്തി. ഫാർമസിസ്റ്റ് അർഷലി ശ്രീധർ പി സ്വാഗതം ആശംസിച്ചു.യോഗ ഇൻസ്ട്രക്ടർ ഡോ റൈസ് കെ എസ്, ആശാവർക്കർമാരായ പ്രേമ, സീത, സതി, ലൈബ്രറി എക്സിക്യൂട്ടീവ് മെമ്പർ വിജിത്ത് കെ. എൻ, പി അബ്ദുള്ള, വസന്ത രാജൻ, പ്രസാദ്, പുഷ്പ, ഷാജൻ, ബിബിൻ പി എഫ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *