May 1, 2026

വിജയ ഹയർ സെക്കൻഡറി സ്കൂളിൽ യൂത്ത് എംപവർമെന്റ് ക്ലാസ് സംഘടിപ്പിച്ചു

0
IMG_20260121_184257
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: വിദ്യാർത്ഥികളിലെ പരീക്ഷാപ്പേടി അകറ്റുന്നതിനും വ്യക്തിത്വ വികസനം ലക്ഷ്യമിട്ടും ജെ.സി.ഐ പുൽപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ ‘യൂത്ത് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു. ജെ.സി.ഐ ദേശീയ പരിശീലകൻ കമൽ സുരേഷ് ക്ലാസിന് നേതൃത്വം നൽകി. ജെ.സി.ഐ പുൽപ്പള്ളി യൂണിറ്റ് പ്രസിഡന്റ്‌ ലിയോ പി.ഡി.സി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ എസ്.എം.സി വൈസ് ചെയർപേഴ്സൺ കുര്യൻ പി.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സതി കെ.എസ് സ്വാഗതം ആശംസിച്ചു.

 

ഐ.പി.പി മോവിൻ മോഹൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ്‌ അൻസാജ് ആന്റണി, സ്കൂൾ സെക്രട്ടറി കല്പന ടീച്ചർ, ജെ.സി.ഐ സെക്രട്ടറി ലിജോ തോമസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അജേഷ് കുമാർ നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ ടിന്റു, സിന്ധു, ജാസ്മിൻ, അനുമോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും പുതിയ ദിശാബോധവും നൽകുന്നതായിരുന്നു സംഘടിപ്പിക്കപ്പെട്ട ക്ലാസുകൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *