May 1, 2026

റിപ്പബ്ലിക് ദിനാഘോഷം: ജില്ലയിൽ നിന്നുള്ള പട്ടികവർഗ്ഗ പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി

0
IMG_20260122_105619
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ഡൽഹിയിൽ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ജില്ലയിലെ പട്ടികവർഗ്ഗ പ്രതിനിധികൾക്ക് പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു യാത്രയയപ്പ് നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗക്കാരായ വിനോദ്, ഭാര്യ രാധ എന്നിവരാണ് പരേഡിൽ പങ്കെടുക്കുന്നത്.

മികച്ച കർഷകനാണ് വിനോദ്.

പരമ്പരാഗത കാർഷിക മേഖലയിലെ അറിവും അധ്വാനശീലവും പ്രത്യേക പരിഗണനാർഹമാണ്. എസ്.ടി പ്രൊമോട്ടറായ രാധ ഊര് നിവാസികൾക്കും വകുപ്പിനും ഇടയിലെ കണ്ണിയായി പ്രവർത്തിച്ച് ഗോത്ര മേഖലയിലെ ക്ഷേമ പ്രവർത്തനങ്ങളിൽ അനുഭവ പരിചയമുണ്ട്.

റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്നുള്ള സംഘം നാളെ തിരുവനന്തപുരത്ത് നിന്നും വിമാനമാർഗ്ഗം ഡൽഹിയിലേക്ക് തിരിക്കും. റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് ശേഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് നടന്ന യാത്രയയപ്പിൽ പട്ടികവർഗ്ഗ വികസന വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ.എസ് ശ്രീരേഖ, അസി. ഡയറക്ടർമാരായ എസ്. സുധീർ, എസ് സജു എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *