പനമരം സ്കൂളിൽ ‘ടാലൻ്റ് നർച്ചർ’ പദ്ധതിക്ക് തുടക്കമായി
പനമരം: പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന ‘ടാലൻ്റ് നർച്ചർ’ പദ്ധതി പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീനാ സജി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സ്കൂൾ പ്രിൻസിപ്പാൾ രമേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ സുനീഷ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് സി.കെ. മുനീർ, ബിനു ടോംസ്, ശാലിനി മാത്യു, അനിൽ എ.വി., ജിജോ എസ്തപ്പാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.





Leave a Reply