July 23, 2026

കൽപ്പറ്റയിൽ വീണ്ടും വന്യമൃഗ ആക്രമണം: പശുക്കിടാവിനെ കൊന്നു

0
IMG_20260126_105251
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: പെരുന്തട്ടയിൽ വീണ്ടും വന്യമൃഗ ആക്രമണം. പെരുന്തട്ട സ്വദേശി ഷണ്മുഖന്റെ പശുക്കിടാവിനെയാണ് വന്യമൃഗം കൊന്നത്. വീടിനോട് ചേർന്നുള്ള തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെയാണ് വന്യമൃഗം ആക്രമിച്ചത്. നേരത്തെയും ഷണ്മുഖന്റെ പശു വന്യജീവി ആക്രമണത്തിൽ ചത്തിരുന്നു.

പ്രദേശത്ത് പുലി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുള്ള ഇടമാണ് പെരുന്തട്ട എസ്റ്റേറ്റ് പരിസരം. തുടർച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ ജനങ്ങൾ വലിയ ഭീതിയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *