May 15, 2026

അഭിഷേകിനെ സി പി ഐ എം അനുമോദിച്ചു

0
IMG_20260126_163649
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ദുരിതങ്ങളേറെ താണ്ടി സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ വിജയം നേടിയ അഭിഷേകിനെ സി പി ഐ എം അനുമോദിച്ചു. നൃത്തകലാ പരിശീലന കേന്ദ്രത്തിലെത്തി ജില്ലാ സെക്രട്ടറി കെ റഫീഖ് അഭിഷേകിന് അഭിനന്ദനങ്ങൾ അറിയിച്ചു. വരടിമൂല പണിയ ഉന്നതയിലെത്തി രക്ഷിതക്കൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു. മാനന്തവാടി ഏരിയാ സെക്രട്ടറി ടി കെ പുഷ്പനും ഒപ്പമുണ്ടായിരുന്നു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഭിഷേക് 2 എ ഗ്രേഡാണ് നേടിയത്. കേരളനടനത്തിലും നാടോടിനൃത്തത്തിലുമാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അഭിഷേക് ചരിത്ര നേട്ടം കൈവരിച്ചത്.

എട്ടാംക്ലാസ്സ് വിദ്യാർത്ഥിയായ ഈ കലാപ്രതിഭ വിജയൻ-അനു ദമ്പതികളുടെ മകനാണ്. മകൻ്റെ നൃത്തത്തോടുള്ള താൽപ്പര്യം മനസ്സിലാക്കിയതോടെ പ്രയാസപ്പെട്ടാണെങ്കിലും അതിന് സാഹചര്യമൊരുക്കുകയായിരുന്നു അച്ഛനും അമ്മയും. അഭിഷേകിന്റെ കഴിവും ജീവിത സാഹചര്യവും മനസ്സിലാക്കിയ നൃത്താധ്യാപകൻ സാബു തൃശിലേരി സൗജന്യമായാണ് ഇപ്പോൾ പരിശീലിപ്പിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *