July 21, 2026

കൗമാരക്കാർ ക്കിടയിൽ ക്രിമിനൽ മനോഭാവം വർദ്ധിച്ചു വരുന്നത് ആശങ്കാജനകം :എം എസ് എം 

0
IMG_20260126_193059
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: പതിനാറുകാരനായ വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ച സംഭവം ആശങ്കാജനകമാണന്നും കുറ്റവാളികൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എം എസ് എം മർകസുദ്ദഅ് വ ജില്ലാ സമിതി ആവശ്യപ്പെട്ടു. കൗമാരക്കാർക്കിടയിലെ ക്രൂരമായ കുറ്റകൃത്യങ്ങൾ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ മനോഭാവത്തിന്റെ തെളിവാണ്. മർദനത്തിന് ശേഷം വിദ്യാർത്ഥിയെക്കൊണ്ട് നിർബന്ധപൂർവ്വം കാലുപിടിപ്പിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണ്. സോഷ്യൽ മീഡിയയിലൂടെ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് അക്രമികൾ ആഗ്രഹിക്കുന്ന തെറ്റായ ഹീറോ പരിവേഷത്തിന് കാരണമാകുമെന്നും ഇത് തടയപ്പെടണമെന്നും, രക്ഷാകർത്ത്ത്വം എന്നത് കേവല ചെലവുകൾ നൽകുക എന്നതിൽ നിന്നും മാറി സമൂഹ നന്മക്ക് വേണ്ട നന്മകൾ പകർന്നു നൽകാൻ സാധ്യക്കേണ്ടതുണ്ടെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഷാനിദ് കുട്ടമംഗലം സെക്രട്ടറി സനാബിൽ റിപ്പൺ, നസീൽ ഹൈദർ മുട്ടിൽ,അമൽ അംജദ് പിണങ്ങോട്, ഹാദി നിഹാൽ പുൽപള്ളി സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *