June 10, 2026

രാഷ്ട്ര പൈതൃകം സംരക്ഷിക്കപ്പെടണം: മുഫീദ തസ്നി

0
IMG_20260127_174903
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: രാഷ്ട്ര പൈതൃകം സംരക്ഷിക്കാൻ ഗ്രാമങ്ങൾ ഉണരണം, ഭരണഘടനയും, രാഷ്ട്ര ചരിത്രവും മൂല്യമുള്ള പ്രവർത്തന മുഖമാണ്. മതത്തിന്റെ പേരിൽ മതിലുകൾ തീർക്കുന്ന വർ പുതിയ കാലത്തിന്റെ വെല്ലുവിളിയാണ്. കുഴിനിലം മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യൻ ദേശിയത സെമിനാറും മാനന്തവാടി നഗരസഭയിലെ ലീഗ് സാരഥികൾക്കുള്ള സ്വീകരണ പരിപാടിയും ഉദ്ഘാടനം  ചെയ്ത് സംസാരിച്ച ജില്ല പഞ്ചായത്തംഗം മുഫീദ തസ്നി അഭിപ്രായപ്പെട്ടു.

പരിപാടിയിൽ പി.മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തക സ്വപ്ന ആന്റണി വിഷയാവതരണം നടത്തി. ഹുസൈൻ കുഴിനിലം ആമുഖ ഭാഷണം നടത്തി.

എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ തൈയ്യുള്ളതിൽ ആമുഖ ഭാഷണം നടത്തി.

മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ,വിദ്യഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ് മൂസ്സ, കൗൺസിലർമാരായ സി.കുഞ്ഞബ്ദുള്ള, റസീന സിദ്ദീഖ് മറുപടി പ്രസംഗം നടത്തി. നസീമ അഷറഫ്, റംല മൊയ്തുട്ടി, മൈമൂന ചെറ്റപ്പാലം, സുലൈഖ മാനന്തവാടി, ഷുഹൈബ മുനീർ, ബഷീർ സ്രാക്കൻ , കെ. ഉസ്മാൻ, അഷറഫ് ഇ.വി , റുഖിയ ഉസ്മാൻ അതിഥികൾക്ക് സ്നോ ഹോപഹാരം നൽകി. അർഷാദ് ചെറ്റപ്പാലം, ഷബീർ സുൽഫി ഫൈസൽ പഞ്ചാര കൊല്ലി പ്രസംഗിച്ചു. എ.കെ കലാം നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *