May 15, 2026

നാടക കലയെ സംരക്ഷിക്കണം:വയനാട് സക്കറിയാസ് ഡയറക്ടർ സാന്ദ്ര സ്കൂൾ ഓഫ് ഡ്രാമ

0
IMG_20260129_171618
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: അന്യം നിന്നു കൊണ്ടിരിക്കുന്ന ജില്ലയിലെ നാടക കലയെയും കലാകാരൻമാരേയും സംരക്ഷിക്കാൻ സർക്കാറിൻ്റെ ഭാഗത്തു നിന്നും അടിയന്തിര നടപടികൾ ഉണ്ടാകണം. ജില്ലയിലെ കലാസാഹിത്യ സാംസ്കാരിക മേഖലയെ അവഗണിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഒരു കാലത്ത് നൂറുകണക്കിന് അമേച്വർ നാടക കലാസമിതികൾ ഉണ്ടായിരുന്ന ജില്ലയിൽ ഇന്ന് ഒന്നു പോലും അവശേഷിക്കുന്നില്ല. വളർന്നു വരുന്ന ഒട്ടേറെ കലാകാരൻമാരും കലാകാരികളും ഉള്ള ജില്ലയാണ് വയനാട്. ഇനിയെങ്കിലും അവരെ കണ്ടില്ലെന്നു നടിക്കരുത്. വേണ്ട രീതിയിൽ പരിശീലനം കൊടുത്ത് വളർത്തിയെടുത്താൽ അവർ ജില്ലക്ക് മുതൽക്കൂട്ടാണ്. എന്തിനു പറയുന്നു നല്ല രീതിയിൽ പരിശീലനത്തിന് ആവശ്യമായ ഒരു സ്ഥലമോ മറ്റു സൗകര്യങ്ങളോ ജില്ല ആസ്ഥാനമായ കൽപ്പറ്റയിൽ പോലും ഇല്ലായെന്നുള്ള യാഥാർത്ഥ്യം നമ്മൾ വിസ്മരിക്കരുത്. അടുത്ത മാസം അവസാനത്തോടെ ജില്ലയിലെ കുട്ടികൾക്കായി സാന്ദ്ര സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ സൗജന്യമായി നാടക പഠന കളരി നടത്താനും തീരുമാനിച്ചു. സാന്ദ്ര സ്കൂൾ ഓഫ് ഡ്രാമയിൽ വെച്ചു നടന്ന യോഗത്തിൽ നടനും സംവിധായകനുമായ വയനാട് സക്കറിയാസ് ഉദ്ഘാടനം  ചെ യ്തു. കെ.കെ. രാജേന്ദ്രൻ, പി.പി. ഉണ്ണി, കെ. പി.സെബാസ്റ്റ്യൻ, കെ. ഉണ്ണി , എൻ. പ്രകാശൻ, പി .റ്റി .പോൾസൺ, എ.പി. ശ്രീദേവി, സി. ശ്യാമള എന്നിവർ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *