July 21, 2026

പുൽപ്പള്ളി സ്വദേശി മുങ്ങി മരിച്ചു 

0
IMG_20260129_225538
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: കോഴിക്കോട് പെരുവണ്ണാമൂഴി ജലവൈദ്യുത പദ്ധതിയുടെ പവർ സ്റ്റേഷന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ വയനാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. പുൽപ്പള്ളി ഇരുളം സ്വദേശി ചലഞ്ച് (22) ആണ് ഇന്ന് വൈകിട്ട് നാല് മണിയോടെയുണ്ടായ അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്. കുളിക്കാനിറങ്ങിയ യുവാവ് പുഴയിലെ ചെളി നിറഞ്ഞ ഭാഗത്ത് അകപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പേരാമ്പ്ര ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് ഉടൻതന്നെ യുവാവിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *