ധ്യാനം ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു
കൽപ്പറ്റ: വിദ്യാഭ്യാസ- ആരോഗ്യ- പാരിസ്ഥിതിക മേഖലകളിൽ സേവനം ലക്ഷ്യമിട്ട് വയനാട് ചുണ്ടേൽ കണ്ണൻചാത്ത് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ധ്യാനം ഫൗണ്ടേഷൻ്റെ ഓഫീസ് ഉത്ഘാടന കർമ്മം പാണക്കാട് സയ്യിത് സഹീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ലോഗോ പ്രകാശനം ഫാ:ഫ്രാൻസിസ് സി.ആർ നിർവ്വഹിച്ചു. സ്വാമി അഭയാനന്ദ ചിന്മയമിഷൻ അനുഗ്രഹ പ്രഭാഷണം നടത്തി. ട്രസ്റ്റി റസാഖ് ഷാ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജ്മൽ സാജിദ്,അരുൺ ദേവ് . സി.എ,വാർഡ് മെംബർ മുഹമ്മദ് റാഫി,പി.ഇ.ഷംസുദ്ദീൻ, ജിംഷിൻ സുരേഷ്, പ്രമോദ്, ഹംസ കോട്ടനാട്, എം.പി.റഷീദ് എന്നിവർ സംസാരിച്ചു.





Leave a Reply