എക്സൈസ് റെയിഡിൽ വൻ മദ്യ ശേഖരം പിടികൂടി : ഒരാൾ അറസ്റ്റിൽ
പടിഞ്ഞാറത്തറ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി ആർ ജിനോഷും സംഘവും പടിഞ്ഞാറത്തറ പറശ്ശിനിമുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഡ്രൈഡേ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 81 കുപ്പികളിലായുള്ള 40.5 ലിറ്റർ വിദേശമദ്യം പിടികൂടി.
മദ്യം വിൽപ്പനക്കായി സൂക്ഷിച്ചു വച്ച പടിഞ്ഞാറത്തറ പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി വീട്ടിൽ ജോണി സി ഡി (75) എന്നയാളെ അറസ്റ്റ് ചെയ്തു.
പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ അഭിലാഷ്ഗോപി, സജിപോൾ, വിഷ്ണു കെ കെ , വനിതാ സിവിൽ എക്സൈസ് ഓഫീസർ സൂര്യ കെ വി ,പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ അൻവർ കളോളി എന്നിവർ പങ്കെടുത്തു .10 വർഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മദ്യവിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.





Leave a Reply