വീൽ ചെയർ കൈമാറി
വൈത്തിരി: ധ്യാനം ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് വീൽചെയർ കൈമാറി. ട്രസ്റ്റി റസാഖ് ഷായിൽ നിന്നും വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.രാജ, ആശുപത്രി സൂപ്രണ്ട് ഡോ.പ്രിയ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാജി കുന്നത്ത്, രാമചന്ദ്രൻ, രഞ്ജിത അനിൽ, ഫൗണ്ടേഷൻ അഡ്വൈസറി ബോർഡ് അംഗങ്ങളായ പി.ഇ.ഷംസുദ്ദീൻ, ജിംഷിൻ സുരേഷ്, അജേഷ് കനകത്ത്, ഫാസിൽ, സിനാൻ, ഫയ്ഹാൻ, മിർഷാദ്, എച്ച്.എം.സി അംഗങ്ങളായ ഫൈസൽ വൈത്തിരി,ഷഹീർ വൈത്തിരി എന്നിവർ സന്നിഹിതരായിരുന്നു.





Leave a Reply