June 25, 2026

കുട്ടികൾക്കിടയിലെ കുറ്റകൃത്യങ്ങൾ തടയാൻ നടപടികളുമായി പോലീസ് 

0
IMG_20260201_171242
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പ്രവർത്തനങ്ങൾ ശക്തമാക്കി. നിയമപാലനത്തിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. കുട്ടികൾക്കിടയിലുള്ള അക്രമവാസന, റാഗിംഗ്, ലഹരി ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ, തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിയമ ബോധവൽക്കരണ ക്ലാസുകളും, സോഷ്യൽ പോലീസിങ്ങിലെ വിവിധ പദ്ധതികളായ ജനമൈത്രി, എസ് പി സി, ഡി ഡാഡ്, കിഡ്സ്‌ ഗ്ലൗ, ഹോപ്പ് തുടങ്ങിയവയിലൂടെ കുട്ടികൾക്കിടയിലെ സാമൂഹ്യ പ്രശ്നങ്ങളെ കണ്ടെത്തി ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള നടപടികളുമാണ് ചെയ്തു വരുന്നത്. സ്റ്റേഷൻ എസ്.എച്ച്.ഓ മാർ, ജനമൈത്രി ബീറ്റ് ഓഫിസർമാർ, സോഷ്യൽ പോലീസിങ് എ.ഡി.എൻ.ഓമാർ തുടങ്ങിയവരുടെ നേതൃത്വത്തിലും ജാഗ്രതാ സമിതികളിലൂടെയും പ്രശ്നക്കാരെ കണ്ടെത്തി അവരെ നേർവഴിയിലേക്ക് നയിക്കാനാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കുട്ടികളിലെ പെരുമാറ്റ വ്യതിയാനങ്ങൾ നിരീക്ഷിക്കും. ഡി സോഷ്യൽ പോലീസിങ്ങിലെ ഡി- ഡാഡ്, ഡി.സി.ആർ.സി കൗൺസിലർമാരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. കൂടാതെ പ്രശ്ന ബാധ്യത മേഖലകളിൽ ലോക്കൽ പോലീസും ഡാൻസാഫ് സംഘവും ശക്തമായ പട്രോളിംഗ്, പരിശോധന, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടപ്പിലാക്കി വരുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *