May 7, 2026

കേന്ദ്ര ബജറ്റും കർഷകരെ നരാശപ്പെടുത്തി: സ്വതന്ത്ര കർഷക സംഘം

0
IMG_20260202_124638
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: പ്രതിസന്ധികൾ വേട്ടയാടിക്കൊണ്ടിരിക്കുന്ന കർഷകർക്ക് ആശ്വസിക്കാൻ യാതൊരു വകയുമില്ലാത്തതാണ് കേന്ദ്ര ബജറ്റെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. സംസ്ഥാന ബജറ്റിൽ നിരാശരായ കർഷകർ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റും കർഷകരെ കൂടുതൽ നിരാശരാക്കിയെന്ന് അദ്ദേഹം പറഞ്ഞു. നാളികേര ഉൽപാദ പദ്ധതി ഉൾപ്പെടെ കേന്ദ്രം പ്രഖ്യാപിച്ച ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ നടപ്പാക്കി വരുന്നവയാണ്.

പി.എം കിസാൻ സമ്മാൻ നിധിയിൽ വാർഷിക തുക വർദ്ധിക്കുമെന്നായിരുന്നു കർഷകർ കരുതിയിരുന്നത്. കിസാൻ സന്മാൻ നിധിയിൽ 2019ൽ നൽകി വരുന്ന 6000 രൂപ വർദ്ധിപ്പിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. വില വർധനവും ക്ഷാമവും നേരിടുന്ന രാസവളം ലഭ്യമാക്കാൻ ബജറ്റ് നിർദ്ദേശത്തിൽ യാതൊരു നടപടിയും നിർദ്ദേശിക്കാത്ത കേന്ദ്രം കീടനാശിനിക്ക് വില വർദ്ധിപ്പിക്കാൻ തയ്യാറായിരിക്കയാണ്. വിലക്കുറവ് നേരിടുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കാനും കേന്ദ്ര ബജറ്റിൽ നിർദ്ദേശങ്ങളില്ല. കർഷക സൗഹൃദ ബജറ്റ് പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാറിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *