May 7, 2026

സഹാറ ഭാരത് ഫൗണ്ടേഷൻ ഫണ്ട് ശേഖരണം: ചുണ്ടമുക്ക് 2/4 യുവക്കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടക്കമായി

0
IMG_20260202_140509
By ന്യൂസ് വയനാട് ബ്യൂറോ

 

പിണങ്ങോട്: പിണങ്ങോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമഗ്ര ഭിന്നശേഷി പുനരധിവാസ കേന്ദ്രമായ സഹാറ ഭാരത് ഫൗണ്ടേഷന്റെ ചായ സൽക്കാരത്തിന്റെ ഭാഗമായി ചുണ്ടമുക്ക് 2/4 ലെ യുവക്കൂട്ടായ്മ സംഘടിപ്പിച്ച ഫണ്ട് ശേഖരണത്തിന് തുടക്കമായി. ചടങ്ങ് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. ദീപ്തിഗിരി ചർച്ച് വികാരി ഫാദർ ചാണ്ടി പുനക്കാട്ടും, ചുണ്ടമുക്ക് ജുമാ മസ്ജിദ് ഖത്തീബ് ആഷിഖ് വാഫി പുലിക്കാടും, കരിബിഞ്ചാൽ ശ്രീ വടക്കത്തി ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഗംഗാധരനും യോഗത്തിൽ അനുഗ്രഹഭാഷണം നടത്തി. ആദ്യ ഫണ്ട് കൈമാറ്റം വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് സയ്യിദ് മാഷ്ഹൂദ് തങ്ങളിൽ നിന്നും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല ഏറ്റുവാങ്ങി. ഇല്യാസ് തരുവണ സഹാറ ഭരത് ഫൗണ്ടേഷനെ പറ്റി വിഷയാവതരണം നടത്തിയ യോഗത്തിൽ മുസ്തഫ തയ്യുള്ളതിൽ, ലത്തീഫ് നടുക്കണ്ടി, ഷിനോജ് കെ എം, ജംഷീറ ഷിഹാബ്, ഗോൾഡ ഷിനോജ്, അസ്മില അയങ്കി, സുബൈർ കെ ടി, ഹർഷിത ബാരിക്കൽ എന്നിവർ സംവദിച്ചു. ഉദ്ഘാടന യോഗത്തിന് 2/4 യുവ കൂട്ടായ്മ പ്രവർത്തകരായ ഷനൂദ് വി, ജുനൈദ് ഒ, ഷൗക്കത്ത് ചുള്ളി, അഷറഫ് കെ ടി, ജോർജ് എ വി, മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *